ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. സുരഭികളായുള്ള സുമങ്ങളിതെത്രയും

സുരഭികളായുള്ള സുമങ്ങളിതെത്രയും

രാഗംകാനക്കുറുഞ്ഞി

താളംചെമ്പട 16 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾപാഞ്ചാലി

സുരഭികളായുള്ള സുമങ്ങളിതെത്രയും
സുരുചിരങ്ങളാകുന്നു സുമുഖ നൂനം
സുരവരലോകത്തും സുദുർ‌ലഭമാകുന്നു
സരസിജേക്ഷണ വായു തനയാ നൂനം

പല്ലവി
വല്ലഭാ മോദം വളരുന്നധികം

അർത്ഥം

വാസനയുള്ള പുഷ്പങ്ങൾ എത്രയും മനോഹരങ്ങൾ ആണ് അല്ലയോ സുമുഖാ, താമരക്കണ്ണാ, ഇവകളാകട്ടെ ദേവലോകത്തുപോലും ലഭിയ്ക്കാൻ ബുദ്ധിമുട്ടുള്ളവയുമാണ്. അതിനാൽ പ്രിയഭർത്താവേ, എനിക്ക് സന്തോഷം വളരുന്നു. അരങ്ങുസവിശേഷതകൾ

കല്യാണസൗഗന്ധികം സമാപ്തം