ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ശരണം ഭവ സരസീരുഹലോചന

ശരണം ഭവ സരസീരുഹലോചന

രാഗംസാവേരി

താളംഅടന്ത 14 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾധർമ്മപുത്രർ

അഥ സമാഗതമാശു വിലോക്യ തം
മധുരിപും സഹലിം സമഹോക്തിഭിഃ
അജിതമാശ്രിതകല്പതരും ഹരിം
നിജഗദേ പ്രണിപത്യ പൃഥാസുതഃ

ചരണം 1
ശരണം ഭവ സരസീരുഹലോചന
ശരണാഗതവത്സല ജനാര്‍ദ്ദന
[[ ശരദിന്ദുവദന നരകവിഭഞ്ജന        
മുരദാനവമഥന ജനാർദ്ദന
         
ജയ ജയ ഗോവിന്ദ ജയ നാഥ മുകുന്ദ    
ജയ ജയ ജനിതാനന്ദ ഹേ ജനാർദ്ദന ]]

ചരണം 2
കൌരവന്മാരുടെ കപടംകൊണ്ടിങ്ങനെ
പാരം വലഞ്ഞു ഞങ്ങള്‍ ജനാര്‍ദ്ദന

ചരണം 3
ബന്ധുജനങ്ങളില്‍ വാത്സല്യമില്ലായ്‌വാന്‍
ബന്ധമെന്തഹോ ഭഗവന്‍ ജനാര്‍ദ്ദന

[[ കരുണാസിന്ധോ കമനീയബന്ധോ    
കാരണപുരുഷ വിഭോ ജനാർദ്ദന ]]
  അർത്ഥം

അഥസമാഗതമാശു:
ആ സമയത്ത് അപ്രതീക്ഷിതമായി ബലരാമനോടും യാദവന്മാരോടും കൂടി തങ്ങളുടെ സമീപത്ത് വന്നുചേർന്ന ശ്രീകൃഷ്ണനെ കണ്ട് പാണ്ഡവന്മാർ, ആരാലും ജയിക്കപ്പെടാത്തവനും ആശ്രിതന്മാർക്ക് കൽപ്പവൃക്ഷതുല്യനും ആയ അദ്ദേഹത്തെ നമസ്കരിച്ച് ഇപ്രകാരം പറഞ്ഞു.

ശരണം ഭവ:
താമരക്കണ്ണാ, ആശ്രിതവത്സലാ, അങ്ങ് ഞങ്ങൾക്ക് ആശ്രയം നൽകിയാലും. ദുര്യോധനാദികളുടെ ചതികൊണ്ട് ഞങ്ങൾ വല്ലാതെ വലഞ്ഞു പോയി. ബന്ധുക്കളായ ഞങ്ങളിൽ വാത്സല്യം ഇല്ലാതിരിക്കുവാൻ എന്താണ് കാരണം ഭഗവാനേ? അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണൻ വലത്തുവശത്ത് ഇരിക്കുന്നു. ധർമ്മപുത്രൻ ഇടത്തുവശത്തൂടെ കിടധികിതാം ഒപ്പം വന്ന് പതിനാറാം മാത്രക്ക് ശ്രീകൃഷ്ണനെ കണ്ട് വന്ദിച്ച് 24ആം മാത്രക്ക് കെട്ടിച്ചാടി കുമ്പിട്ട്    പദം ആടുന്നു. അനുബന്ധ വിവരം: 

ശ്ലോകം ചെല്ലുമ്പോൾ ശ്രീകൃഷ്ണൻ മാത്രമേ വരേണ്ടതുള്ളൂ.