രാഗം: വേകട (ബേകട)
താളം: മുറിയടന്ത – ദ്രുതകാലം
ആട്ടക്കഥ: കല്യാണസൌഗന്ധികം
കഥാപാത്രങ്ങൾ: ജടാസുരൻ
വീരവാദങ്ങളെക്കൊണ്ടു വൃഥാ
കാലംകളയാതെ പോരിനാളെങ്കിലോ
വന്നു ഭീതിവെടിഞ്ഞെതിര്‍ത്താലും
തിരശീല
അർത്ഥം:
വീരവാദങ്ങള്‍ കൊണ്ട് വൃഥാ കാലംകളയാതെ പോരിന് ആളാണെങ്കില്‍ ഭയം വെടിഞ്ഞ് വന്ന് എതിര്‍ത്താലും. അരങ്ങുസവിശേഷതകൾ:
ശേഷം യുദ്ധവട്ടം-
ഭീമനും ജടാസുരനും ക്രമത്തില്‍ പോരുവിളിച്ച് മുഷ്ടിയുദ്ധം ചെയ്യുന്നു. യുദ്ധാവസാനത്തില്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ മുഷ്ടിചുരുട്ടി മാറിലേയ്ക്ക് തുടര്‍ച്ചയായി ഇടിച്ച് ഭീമന്‍ ജടാസുരനെ വീഴ്ത്തുന്നു. വീണ്ടും മര്‍ദ്ദിച്ച് അവനെ വധിക്കുന്നു.
ഭീമന്‍:‘ഇനി സഹോദരന്മാരോടും പാഞ്ചാലിയോടും കൂടി തീര്‍ത്ഥാടനം തുടരുക തന്നെ’
ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പിന്നിലേയ്ക്കു കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.