Knowledge Base
ആട്ടക്കഥകൾ

രംഗം ആറ്

പാണ്ഡവന്മാരും കുന്തീദേവിയും ആല്‍ച്ചുവട്ടില്‍ തളര്‍ന്നുറങ്ങി. അവര്‍ക്ക് കാവലായി ഭീമസേനന്‍ ഉണര്‍ന്നിരിക്കുകയും ചെയ്തു. ആ സമയത്ത് രാക്ഷസനായ ഹിഡിംബന്‍ തന്റെ വാസസ്ഥലമായ വനത്തില്‍ മനുഷ്യര്‍ആരോ വന്നിട്ടുണ്ടെന്ന് ഗന്ധത്തിലൂടെ മനസ്സിലാക്കുന്നു.മനുഷ്യമാംസത്തില്‍ കൊതി പൂണ്ട ഹിഡിംബന്‍ അവര്‍ ആരെന്നു അറിഞ്ഞ് അവരെ വധിച്ചു കൊണ്ടുവരാനായി സഹോദരിയായ ഹിഡിംബിയോട് പറയുന്നു.ഹിഡിംബി മനുഷ്യരെ അന്വേഷിച്ചു വരികയും ആല്‍ച്ചുവട്ടില്‍ പാണ്ഡവര്‍ ഇരിക്കുന്നത് കാണുകയും ചെയ്യുന്നു. കാവലിരിക്കുന്ന തേജസ്വിയും വിക്രമിയും ആയ ഭീമനെ കണ്ടു ഹിഡിംബി കാമ പരവശയാകുന്നു. ഭീമനെ വശീകരിക്കാന്‍ വേണ്ടി അവള്‍ ലളിത വേഷം ധരിക്കുന്നു.