ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ഘോരതാഡനങ്ങൾകൊണ്ടു

ഘോരതാഡനങ്ങൾകൊണ്ടു

രാഗംവേകട (ബേകട)

താളംമുറിയടന്ത – ദ്രുതകാലം

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾഭീമൻ

[[ ഘോരതാഡനങ്ങള്‍കൊണ്ടു ചോരനായ നീയുമിന്നു
ചോര വമിച്ചു കാലന്റെ ചാരവെ ചെന്നീടുമല്ലോ
 
ഭീരുതയില്ലനിന്റെ ആരവംകൊണ്ടെനിക്കേതും
ഫേരവനാദങ്ങള്‍ കേട്ടാല്‍ പേടിയുണ്ടോ കേസരിക്കു ]]
  അർത്ഥം

നിന്നെ അടിച്ച് ചോര ചിന്തിക്കും. നിന്റെ ശബ്ദം കേട്ട് എനിക്ക് ഒട്ടും പേടിയില്ല. കുറുക്കന്റെ ശബ്ദം കേട്ട് സിംഹം പേടിക്കില്ല.