രാഗം: ശ്രീരാഗം
താളം: മുറിയടന്ത 14 മാത്ര
ആട്ടക്കഥ: കല്യാണസൌഗന്ധികം
കഥാപാത്രങ്ങൾ: ഭീമൻ
കൌരവന്മാരോടു സംഗരമിനി
ഘോരമായി മുതിരുമന്നു നീ
വീര ഞങ്ങളുടെ ചാരവേവന്നു
വൈരിവീരരെ ഒടുക്കണം
മാരുതാത്മജ മഹാമതേ മയി
ഭൂരി തേ കരുണവേണമേ
അർത്ഥം:
ഇനി കൌരവന്മാരോട് ഘോരമായ യുദ്ധത്തിനുമുതിരുന്നു. അന്ന് വീരനായ അവിടുന്ന് ഞങ്ങളുടെ ചാരത്തുവന്ന് വൈരിവീരരെ ഒടുക്കേണമേ.