ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. കാൽ ക്ഷണം വൈകാതെ

കാൽ ക്ഷണം വൈകാതെ

രാഗംകാമോദരി

താളംഅടന്ത 56 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾഘടോൽ‌ക്കചൻ

കാല്‍ക്ഷണം വൈകാതെ നിങ്ങളെയിന്നു
കഴുത്തിലെടുത്തുടനെ ഭുവി
കാംക്ഷിതദിക്കില്‍ ചരിപ്പിച്ചീടാമല്ലോ
കാമഗനാകിയ ഞാന്‍
          
തിരശ്ശീല

അർത്ഥം

ഇഷ്ടസഞ്ചാരിയായ ഞാന്‍ കാല്‍ക്ഷണം വൈകാതെ നിങ്ങളെയിന്ന് കഴുത്തിലെടുത്തുകൊണ്ട് ഉടനെ ഭൂമിയില്‍ ഇഷ്ടമുള്ള ദിക്കിലൊക്കെ കൊണ്ടുപോകാം.

അരങ്ങുസവിശേഷതകൾ

ശേഷം ആട്ടം:
പദാഭിനയം കഴിഞ്ഞ് ഘടോത്കചന്‍ ഭീമനെ കെട്ടിചാടി കുമ്പിടുന്നു. ഭീമന്‍ അനുഗ്രഹിക്കുന്നു.
ഘടോത്കചൻ‍:‘ബ്രാഹ്മണരേയും മഹര്‍ഷിമാരേയും മറ്റും എന്നോടൊപ്പം വന്നിട്ടുള്ള രാക്ഷസര്‍ എടുത്തുകൊള്ളും. ഭവാന്മാര്‍ മാതാവോടുകൂടി എന്റെ ചുമലില്‍ ഇരുന്നാലും. എന്നാല്‍ പുറപ്പെടുകയല്ലേ?’
ഭീമന്‍:‘അങ്ങിനെ തന്നെ’
ഭീമന്‍ പാഞ്ചാലിയെ പിടിച്ച് ഘടോത്കചനെ ഏല്‍പ്പിക്കുന്നു. ഘടോത്കചന്‍ പാഞ്ചാലിയെ ഇടതുവശത്തേയ്ക്കു നിര്‍ത്തി കുമ്പിടുന്നു. പിന്നെ ഭീമനേയും കുമ്പിട്ട് വലംകൈയ്യില്‍ ഭീമന്റേയും ഇടംകൈയ്യില്‍ പാഞ്ചാലിയുടേയും കൈകള്‍ കോത്തുപിടിച്ച്, ചുമലില്‍ എടുത്തുകൊണ്ടുപോകുന്ന ഭാവത്തില്‍ പിന്നോട്ടുമാറുന്നു. മൂവരും നിഷ്ക്രമിക്കുന്നു.
 

തിരശ്ശീല