ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. എന്തിഹ വന്നതെടാ നിശാചര

എന്തിഹ വന്നതെടാ നിശാചര

രാഗംനാഥനാമാഗ്രി

താളംചെമ്പട 16 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾഭീമൻ

ഇതിവദന്നാസി ചർമ്മധരോരുഷാ
പ്രതിപദം ധരണീം പരികമ്പയൻ
മതിമതാം വരമാശു മരുത്സുതം
മഥിതുമാപതദാഹവലോലുപഃ  

എന്തിഹ വന്നതെടാ നിശാചര എന്തിഹ വന്നതെടാ ചിന്തയിലുള്ളൊരഹന്തകൾകൊണ്ടു
കൃതാന്തപുരത്തിനു യാത്രയായി നീ
പോക വൈകാതെ നീ പൊയ്കയിൽ നിന്നിഹ
പാകാരിതാൻ പോലും പോകുമാറില്ലത്രേ


അർത്ഥം
ശ്ലോകം:- യുദ്ധക്കൊതിയനായ അവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് വാളും പരിചയും ധരിച്ച് ഓരോ കാൽവെയ്പ്പിലും ഭൂമിയെ കുലുക്കി മഹാബുദ്ധിമാനായ വായുപുത്രനെ മർദ്ദിക്കാൻ ഉയർന്ന കോപത്തോടു കൂടി പാഞ്ഞു ചെന്നു.
പദം:- എന്തിനാണ് നീ ഇവിടെ വന്നത്, എടാ മനുഷ്യപ്പുഴുവേ ? ആലോചിയ്ക്കാൻ കഴിയാത്തവനായ (മഠയനായ) നീ ഇവിടെ വന്നതുകൊണ്ട് മരിക്കാൻ പോവുകയാണ്. പെട്ടെന്ന് തന്നെ തടാകത്തിൽ നിന്ന് പോവുക. പാകാരി(=ഇന്ദ്രൻ) പോലും ഇവിടെ വരാൻ ധൈര്യപ്പെടാറില്ല.