രാഗം: നീലാംബരി
താളം: അടന്ത 14 മാത്ര
ആട്ടക്കഥ: കല്യാണസൌഗന്ധികം
കഥാപാത്രങ്ങൾ: ഹനൂമാൻ
ഉലകിതില്‍ ബലവാന് ആകിയ ഭവാനെന്നെ
വിലംഘിച്ചു വിരവോടു ഗമിച്ചാലും
കലുഷതയതുകൊണ്ടു നഹി മമ മനതാരില്‍
അലസരില്‍ കൃപ തവ കുലധര്‍മ്മമറിഞ്ഞാലും അർത്ഥം:
ലോകത്തില്‍ ഏറ്റവും ബലവാനായ ഭവാന് എന്നെ ചാടിക്കടന്ന് വേഗം ഗമിച്ചാലും. അതുകൊണ്ട് എന്റെ മനസ്സില്‍ പരിഭവമില്ല. അവശരില്‍ കൃപകാണിക്കുക എന്നത് അങ്ങയുടെ കുലധര്‍മ്മമാണെന്ന് ഓര്‍ത്താലും.