ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ഉദ്ധതവാക്കുകൾ ഉച്ചരിച്ചീടായ്ക

ഉദ്ധതവാക്കുകൾ ഉച്ചരിച്ചീടായ്ക

രാഗംനാഥനാമാഗ്രി

താളംചെമ്പട 16 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾഭീമൻ

ഉദ്ധതവാക്കുകൾ ഉച്ചരിച്ചീടായ്ക
യുദ്ധത്തിനായിനടിച്ചുവന്നാലും
പാർത്തലം തന്നിലമർത്തിടും നിന്നെ
മാർത്താണ്ഡജാലയേ ചേർത്തീടുവൻ ഞാൻ
ഉഗ്രത ചേർന്നീടുമീ ഗദകൊണ്ടുഞാൻ
നിഗ്രഹിച്ചീടുവനഗ്രേവന്നീടുകിൽ
ആർത്തടിയ്ക്കുന്ന നീ പാർത്തിരിക്കെത്തന്നെ
ആർത്തവം കൊണ്ട് പോമാർത്തികൂടാതെ ഞാൻ  

തിരശ്ശീല

അർത്ഥം:  വലിയ വീമ്പിളക്കാതെ നീ യുദ്ധത്തിനായി വാ. ഭൂമിയിൽ വസിക്കുന്ന നിന്നെ ഞാൻ യമലോകത്തേയ്ക്ക് അയക്കുന്നുണ്ട്. എന്റെ മുന്നിൽ വന്നാൽ നിന്നെ ഈ ഉഗ്രമായ ഗദകൊണ്ട് അടിച്ച് കൊല്ലും. അലറിവരുന്ന നിന്നെ കണ്ട് പേടിയ്ക്കാതെ തന്നെ ഞാൻ, നിന്റെ കൺമുന്നിൽ വെച്ച് തന്നെ പൂക്കൾ പറിച്ച് കൊണ്ട് പോകും. ആർത്തവം=പുഷ്പം.