ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. അന്തണർകുലദീപമേ

അന്തണർകുലദീപമേ

രാഗംമാരധനാശി

താളംചെമ്പട 16 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾധർമ്മപുത്രർ

അന്തണര്‍കുലദീപമേ
എന്തിഹ സന്ദേഹമതിനു
അന്തരമില്ലല്ലോ ഭവാന്‍
അന്തികേ വന്നാലുമിപ്പോള്‍
സന്തോഷം വളരുന്നു നിന്നെ
സൌമ്യ കാണ്‍കയാല്‍ അർത്ഥം: 

ബ്രാഹ്മണകുലദീപമേ, എന്താണിവിടെ സംശയം? ഇതിന് തടസമില്ലല്ലോ, ഭവാന്‍ ഇപ്പോള്‍ അടുത്തുവന്നാലും. സൌമ്യാ, നിന്നെ കാണ്‍കയാല്‍ സന്തോഷം വളരുന്നു.