ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ശസ്ത്രജാലം തടുക്കെടാ രാക്ഷസാ

ശസ്ത്രജാലം തടുക്കെടാ രാക്ഷസാ

രാഗംപന്തുവരാടി

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾഭീമൻ

ആഹൂയാശു പരസ്പരം പരികരം ബദ്ധ്വാ തതഃ സ്പർദ്ധിനൗ
വ്യാമോഹേന സമുത്ഥിതോത്ഭടഗദൗ വ്യാഹന്യമാനൗ ഭൃശം
സംക്രുദ്ധൗ യുധി മുഷ്ടിഘാതമവനിം ഘ്നന്തൗ പ്ലുതോദ്യദ്ധ്വനീ
ബാഹാബോഹവിബാഹുജാശരവരൗ തൗ വ്യാസജേതാമുഭൗ

 

ശസ്ത്രജാലം തടുക്കെടാ രാക്ഷസാ
ശസ്തജാലം തടുക്ക നീ

നക്തഞ്ചരാധമ നികൃത്തശരീരനായി
വൈകർത്തനൻ തന്റെ വര-
പത്തനേ പോവാനൊരു
മുഹൂർത്തമതിനകത്തു

അരങ്ങുസവിശേഷതകൾ

കിർമ്മീരൻ പദം ആടിക്കഴിഞ്ഞ്നോക്കിക്കൊ എന്ന് കാട്ടി നാലാമിരട്ടി എടുത്ത് വലത്തു നിൽക്കവേ ഇടത്തു വശത്തു ഭീമൻ എടുത്ത് കലാശിച്ചു വന്ന് കിർമ്മീരനെ കണ്ട് എടാ എന്നെ യുദ്ധത്തിനു വിളിച്ചത് നീ തന്നെയോ. കിർമ്മീരൻ: അത് ഞാൻ തന്നെ. ഭീമൻ:- അതേയോ എന്നാൽ നോക്കിക്കോ

നാലാമിരട്ടി. പദം.