ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. വനമുണ്ടിവിടെ

വനമുണ്ടിവിടെ

രാഗംഭൈരവി

താളം: മുറിയടന്ത 14 മാത്ര

ആട്ടക്കഥ: കിർമ്മീരവധം

കഥാപാത്രങ്ങൾലളിത

വനമുണ്ടിവിടെ ദുര്‍ഗ്ഗാഭവനവുമുണ്ടു
വനജാക്ഷി പോക നാം കാണ്മാനായിക്കൊണ്ടു
വനിതമാര്‍ പലരും സേവിച്ചുടന്‍ വേണ്ടും
വരങ്ങളെ വഴിപോലെ ലഭിച്ചുപോല്‍ പണ്ടും

അർത്ഥം

ഇവിടെ വനവും ദുര്‍ഗ്ഗാക്ഷേത്രവും ഉണ്ട്. വനജാക്ഷീ, നമുക്ക് ദര്‍ശ്ശിക്കുവാന്‍ പോകാം. പണ്ട് പല വനിതമാര്‍ക്കും ഇവിടെ സേവിച്ചയുടന്‍ വേണ്ട വരങ്ങള്‍ ലഭിച്ചിട്ടുണ്ടുപോലും.അനുബന്ധ വിവരം: 

ഈ പദവും പണ്ട് നവരസത്തിലാണ് പാടിയിരുന്നത് എന്ന് പദ്മനാഭന്‍ നായര്‍ തന്റെ ചൊല്ലിയാട്ടം എന്ന പുസ്തകത്തില്‍ പറയുന്നു.

പ്രത്യേക ലക്ഷ്യങ്ങളോടുകൂടിയ വനമാണത്രെ ദുര്‍ഗാവനം. ആ വനത്തെയാണിവിടെ ഉദ്ദേശിക്കുന്നത്. അതിനാല്‍ കാട് എന്ന് തന്നെ മുദ്രകാണിക്കുന്നു. (പദ്മനാഭന്‍ നായര്‍, ചൊല്ലിയാട്ടം)

വനം എന്നാല്‍ കുളമെന്നും അര്‍ത്ഥമുണ്ടെന്ന്