ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. രേ രേ പോരിന്നായ് വാടാ

രേ രേ പോരിന്നായ് വാടാ

രാഗംസൌരാഷ്ട്രം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾഅര്‍ജ്ജുനന്‍

ഇതി കൃതവചനം സുവർണ്ണപുംഖ-
ദ്യുതിഖചിതാംഗുലിരർജ്ജുനഃ ക്ഷപാടം
ശരശതകുസുമൈരഭീക്ഷ്ണശോഭൈ-
രഭിനവദർശനമുൽക്കിരന്നവാദീൽ


രേ രേ പോരിന്നായ് വാടാ രാക്ഷസാധമാ
രേ രേ പോരിന്നായ് വാടാ
ഭൂരിധാർഷ്ട്യമിയലും തവ വാക്കുകൾ
ചേരുമോ സമരസീമനി മൂഢ

അരങ്ങുസവിശേഷതകൾ

നൂനം എന്നതോടെ (കഴിഞ്ഞ പദത്തിലെ) ശാർദ്ദൂലൻ നാലാമിരട്ടി ടുത്തു നിൽക്കുമ്പോൾ അർജ്ജുനൻ എടുത്തു കലാശിച്ചു ഇടത്തുവശത്തുകൂടി വന്നു ശാർദ്ദൂലനെ കണ്ട്
“മനുഷ്യമാംസ ഭക്ഷിക്കുന്ന നീചൻ നീ തന്നെയോ?”

ശാർദ്ദൂലൻ: “ഞാൻ തന്നെ.”
അർജ്ജുനൻ: “എന്നാൽ നോക്കിക്കോ.”
നാലാമിരട്ടി പദം.