ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. മുഖരയതി ഭൃശമിഹ

മുഖരയതി ഭൃശമിഹ

രാഗം: കാമോദരി

താളം: ചെമ്പട 16 മാത്ര

ആട്ടക്കഥ: കിർമ്മീരവധം

കഥാപാത്രങ്ങൾ: പാഞ്ചാലി

ചരണം 1:
മുഖരയതി ഭൃശമിഹ ഝില്ലി മമ
മുഹരപിവേപതി തനുവല്ലീ നാം
മുറുക മടങ്ങുകയല്ലല്ലീ സഖിമുഞ്ച മുഞ്ച മാം ചഞ്ചലാക്ഷി നീവഞ്ചയസി കിമതി കപടം ചൊല്ലിഅർത്ഥം: 

മുഖരയതി:
സഖീ, ചീവീടുകള്‍ വല്ലാതെ ശബ്ദിക്കുന്നു. എന്റെ ശരീരം വീണ്ടും വീണ്ടും വിറയ്ക്കുന്നു. നമുക്ക് വേഗത്തില്‍ മടങ്ങിപോവുകയല്ലേ? ഏ? എന്നെ വിടുക,വിടുക. സുന്ദരീ, ഇങ്ങിനെ കളവുപറഞ്ഞ് നീ എന്നെ വഞ്ചിക്കുകയാണോ?
 അരങ്ങുസവിശേഷതകൾ: 

‘മടങ്ങുകയല്ലല്ലി’ എന്നുകേട്ട് ലളിത പാഞ്ചാലിയുടെ സമീപത്തുവന്ന് ‘ഏയ് അല്ല’ എന്നു കാട്ടുകയും, ‘സഖി’ എന്നു കാട്ടുന്ന പാഞ്ചാലിയുടെ കൈയ്യ് കടന്നുപിടിക്കുകയും ചെയ്യുന്നു. പാഞ്ചാലി കുതറി വിടുവിച്ചുകൊണ്ട് ‘മുഞ്ച മുഞ്ച മാം’ എന്നാടും.