ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ഭാഗധേയാംബുധേ

ഭാഗധേയാംബുധേ

രാഗം: മദ്ധ്യമാവതി

താളം: ചെമ്പ 5 മാത്ര

ആട്ടക്കഥ: കിർമ്മീരവധം

കഥാപാത്രങ്ങൾ: ദുർവ്വാസാവ്

[ചൊല്ലെഴും ധർമ്മമതിനാലെ നൃപതേ
നല്ലതു ഭവിയ്ക്ക വഴിപോലെ നീയും
അല്ലൽ തേടായ്ക ഹൃദി കൃപണരെപ്പോലെ] 

ചരണം :

ഭാഗധേയാംബുധേ നിന്നെ ഞാനും
ഭാഗവതപുംഗവം മന്യേ യാമി
ഭാഗീരഥീജലേ സ്നാതുമതിധന്യേ

അർത്ഥം: 

ഭാഗ്യസമുദ്രമേ, ഭവാനെ ഭാഗവതപുംഗവനെന്നു ഞാന്‍ വിചാരിക്കുന്നു. അത്യുത്കൃഷ്ടമായ ഗംഗാജലത്തില്‍ ഞാന്‍ സ്നാനത്തിനായി പോകുന്നു.

അരങ്ങുസവിശേഷതകൾ: 

ബ്രാക്കറ്റിലെ വരികൾ പതിവില്ല.

ശേഷം ആട്ടം-

ധര്‍മ്മപുത്രന്‍ വീണ്ടും കെട്ടിച്ചാടി കുമ്പിടുന്നു.

ദുര്‍വ്വാസാവ്:(അനുഗ്രഹിച്ചിട്ട്) ‘എന്നാല്‍ ഞങ്ങള്‍ വേഗത്തില്‍ സ്നാനാദികള്‍ കഴിഞ്ഞു വരാം.’

ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’

ധര്‍മ്മപുത്രന്‍ വീണ്ടും വന്ദിച്ച് മഹര്‍ഷിയെ യാത്രയാക്കിക്കൊണ്ട് ഇരുവരും നിഷ്ക്രമിക്കുന്നു.