ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. പുറപ്പാട് നിലപ്പദം

പുറപ്പാട് നിലപ്പദം

രാഗംശങ്കരാഭരണം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

പാർത്ഥാഃ പ്രത്യർത്ഥിവർഗ്ഗപ്രശമനപടവോപ്യർദ്ധരാജ്യം സ്വകീയം
കൃത്വാ ദ്യൂതേഥ ശുൽക്കം വിദുരനിലയനേ മാതരം സന്നിധായ
കർത്തും തീർത്ഥപ്രചാരം പ്രകടിത വനവാസാപദേശേന പത്ന്യാ
സാർദ്ധം ധൗമ്യേന വിപ്രൈർവ്വിവിശുരപി വനം കാമ്യകം

സൗമ്യശീലാഃ  ചന്ദ്രവംശജലനിധിചാരുരത്നങ്ങളാം
ചന്ദ്രികാവിശദസഹജോരു കീർത്തിയുള്ളോർ

കുന്തീസുതന്മാരമിത്രാന്തകന്മാർ പരം
സന്തതം യദുനന്ദനചിന്താതല്പരന്മാർ

ചൂതുകളിച്ചതിൽ നിജപാതിരാജ്യം പണയവും
മാതാവിനെ വിദുരന്റെ ഗേഹത്തിലുമാക്കി

പുണ്യതീർത്ഥാടനംചെയ്‌വാൻ ധന്യനാം ധൗമ്യൻ തന്നോടും
തന്വംഗിയാം പാഞ്ചാലനന്ദിനിതന്നോടും

 ഒന്നിച്ചുപോന്നുള്ള വിപ്രവൃന്ദത്തോടും
കാമ്യകകാനനംതന്നിൽ സൗമ്യശീലന്മാർ പൂകി

അരങ്ങുസവിശേഷതകൾ

രംഗത്ത്-പഞ്ചപാണ്ഡവർ(അഞ്ച് കുട്ടിത്തരം പച്ചവേഷങ്ങൾ),പാഞ്ചാലി(കുട്ടിത്തരം സ്ത്രീവേഷം)