ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. നാരികളെക്കൊലച്ചെയ്ക

നാരികളെക്കൊലച്ചെയ്ക

രാഗംശങ്കരാഭരണം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾസഹദേവൻ

നാരികളെക്കൊലച്ചെയ്ക യോഗ്യമല്ലെന്നോർത്തു
നാസികയും കുചങ്ങളുമാശു ഞാനറുത്തു
നല്ലൊരു കലഹത്തിന്നു കാലവുമടുത്തു
അരനാഴികയ്ക്കകത്തു

അർത്ഥം
സ്ത്രീകളെ കൊല്ലരുത് എന്ന് ഓർത്ത് ഞാൻ അവളുടെ മൂക്കും മുലകളും അരിഞ്ഞു. ആയതിനാൽ വല്ലാതെ വൈകാതെ നല്ലൊരു യുദ്ധത്തിനുള്ള സമയം അടുത്തു.