ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ധൂർത്തദുരാത്മൻ മർത്ത്യപശോ

ധൂർത്തദുരാത്മൻ മർത്ത്യപശോ

രാഗംസുരുട്ടി

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾസിംഹിക

ധൂർത്തദുരാത്മൻ മർത്ത്യപശോ മൽ
ഭർതൃവധത്തിനുത്തരമായി-
ട്ടിത്തൊഴിൽചെയ്ക നികാമം

അർത്ഥം
മൃഗതുല്യനായ മനുഷ്യാ, എന്റെ ഭർത്താവിനെ കൊന്നതിനു പകരം വീട്ടാനായിട്ടാണ് യോജിച്ച ഈ പണി (പാഞ്ചാലിയെ മോഷ്ടിച്ചത്) ഞാൻ ചെയ്യുന്നത്. പശു=മൃഗം.