ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ദ്രുപദഭൂപതിതന്റെ

ദ്രുപദഭൂപതിതന്റെ

രാഗംഎരിക്കലകാമോദരി

താളംഅടന്ത 14 മാത്ര

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾ: പാഞ്ചാലി

പല്ലവി:
ദ്രുപദഭൂപതിതന്റെ മോദവിധായിനി
ദുഹിതാവാകുന്നു ഞാന്‍ എന്നറിക നീ

അനുപല്ലവി:
ദുരിതവൈഭവംകൊണ്ടു വസിക്കുന്നു കാമിനി
ദുരാപമായുള്ളൊരു കാനനസീമനി

ചരണം 1:
അവനീശതിലകന്മാര്‍ ഐവരുണ്ടിവിടെ
അവരുടെ രമണി ഞാന്‍ എന്നറിക സുഖമോടെ

ചരണം 2:
അമരാപഗയില്‍ ചെന്നു ഗുരുവോടുകൂടെ
അപരസന്ധ്യ വന്ദിച്ചു വരുമാശു നികടേ

അർത്ഥം

ദ്രുപദരാജാവിന്റെ സന്തോഷകാരിണിയായ പുത്രിയാണ് ഞാന്‍ എന്ന് ഭവതി അറിഞ്ഞാലും. സുന്ദരീ, ദുരിതശക്തികൊണ്ട് ദുര്‍ഗ്ഗമമായ കാനനത്തില്‍ വസിക്കുന്നു. അഞ്ച് രാജശ്രേഷ്ഠന്മാരുണ്ടിവിടെ. അവരുടെ പത്നിയാണ് ഞാന്‍ എന്നറിയുക. ഗുരുവോടുകൂടി ഗംഗയില്‍ചെന്ന് അസ്തമനസന്ധ്യാവന്ദനം കഴിച്ച് അവരുടനെ ഇങ്ങു വരും.