രാഗം: സൌരാഷ്ട്രം
താളം: ചെമ്പട
ആട്ടക്കഥ: കിർമ്മീരവധം
കഥാപാത്രങ്ങൾ: ശാർദ്ദൂലൻ
ചേരുമേ ശമനസത്മനി നീ മമ
ഘോരതാഡനമേറ്റു ദുരാത്മൻ
രേ രേ പോരിന്നായ് വാടാ മാനുഷാധമ
രേ രേ പോരിന്നായ് വാടാ
അർത്ഥം: ശമന സത്മനി = കാലന്റെ ഭവനം. എടാ മാനുഷാധമാ യുദ്ധത്തിനായി വാ. യുദ്ധത്തിൽ എന്റെ ഘോരമായ അടികൾ കൊണ്ട് യമപുരിയിലേക്ക് ചേരും.