ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ചന്ദ്രകലാധര പാലയമാം

ചന്ദ്രകലാധര പാലയമാം

രാഗംഉശാനി

താളം: മുറിയടന്ത 14 മാത്ര

ആട്ടക്കഥ: കിർമ്മീരവധം

കഥാപാത്രങ്ങൾദുർവ്വാസാവ്

ദുര്‍വ്വാരകോപശാലീ
ദുര്യോധനചോദിതോഥ
ദുര്‍വ്വാസാ: സര്‍വൈരപി ശിഷ്യഗണൈ-
രുര്‍വീശം പ്രാപ സംസ്മരന്‍ ശര്‍വം

ചരണം1:
ചന്ദ്രകലാധര പാലയമാം
ഛന്ദോമയ പരിപാലയമാം
ഇന്ദ്രമുഖാമരവിന്ദിതപാദാരവിന്ദ
കൃപാലയ പാലയ മാം

[നാനാജങ്ങളും കേട്ടുകൊൾവിൻ
നാളൊരു നാഴിക നേരം‌പോലും
നാമം പലതുണ്ടതിലൊരു നാമ-
സങ്കീർത്തനം ചെയ്യണം നാണം വിനാ


മാനവന്മാരെ ധരിച്ചുകൊൾവിൻ
മാനുഷജന്മം പഴുതാക്കാതെ
മാനസതാരിൽ മറന്നുപോകാതെ
സ്മരിച്ചുകൊള്ളേണമേ സാംബശിവം


 മൃത്യുഞ്ജയ ത്രിപുരാന്തക മാം
മൃത്യുഭായദിഹ പാഹിതമാം
ഭക്തജനപ്രിയ ജന്മാന്തരേപി ച
ദേഹി ഭവദീയ ഭക്തിമിമാം


തംബുരു രുദ്രവീണാദികളും
താമ്പൂല മാലതീമാലകളും
അംബുജലോചനമാരുമല്ലാനന്ദ-
മാനന്ദമൂർത്തിയെച്ചിന്തിക്കുമ്പോൾ



 ജീവജന്തുക്കളെയൊക്കെ മേലിൽ
ജീവിതേശൻ കൊണ്ടുപോകും നൂനം
ഇവണ്ണമുള്ളിലുറപ്പിച്ചെല്ലാവരുമാവോളം
നല്ലതു ചെയ്തുകൊൾവിൻ 


വാഹ്നിയിൽ പാറ്റകൾ വീഴും‌പോലെ
മത്സ്യം വലയിലണയും പോലെ
വല്ലാതെ ചാർവ്വാംഗിമാരെ കടാക്ഷവലയിൽ
വീടിടായ്ക സജ്ജനമേ]

ചരണം 2:(മുറുകിയ കാലം)

നന്നല്ല കാമ വിനോദമഹോ
നമ്മുടെ നാഥന്‍ മഹേശവരനെ
നന്നായി സേവിച്ചുകൊള്‍വിനെല്ലാരും
നാനാവിഷയങ്ങള്‍ കൈവെടിഞ്ഞു.

അർത്ഥം

ദുര്‍വ്വാരകോപശാലീ:

തടുക്കാനാവാത്ത കോപത്തോടുകൂടിയ ദുര്‍വ്വാസാവുമഹര്‍ഷി ദുര്യോധനപ്രേരണയാല്‍ ശിഷ്യന്മാരോടുകൂടി ശിവനെ സ്മരിച്ചുകൊണ്ട് ധര്‍മ്മപുത്രസമീപം വന്നു.

അരങ്ങുസവിശേഷതകൾ

വലതുഭാഗത്ത് പീഠത്തില്‍ ധര്‍മ്മപുത്രന്‍ ഇരിക്കുന്നു. ദുര്‍വ്വാസാവ് ഇടത്തുവശത്തുകൂടി ശിവസ്തുതിയോടെ പ്രവേശിക്കുന്നു.

ദുർവാസാവ് പദത്തിന് മുദ്രകാണിക്കേണ്ടതില്ല. ശിരസ്സിനുമീതെ കൂപ്പുകൈ ഉയർത്തിപിടിച്ചും ദേഹം ഉലഞ്ഞും ഇരുവശങ്ങളിലും മുൻപിൽ മടമ്പുകുത്തിയും വിലങ്ങത്തിൽ കാൽ വെക്കുകയേ വേണ്ടൂ.

(ബ്രാക്കറ്റിലെ വരികൾ അരങ്ങത്ത് പതിവില്ല.)