ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ആശരനാരി

ആശരനാരി

രാഗംശങ്കരാഭരണം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾധർമ്മപുത്രർ

ആശരനാരി നിന്നെക്കൊണ്ടുപോയോരുശേഷം
ആശു നീയെന്തൊരവിവേകം ചെയ്തു സരോഷം
ആഹവത്തിന്നു വരും രിപുക്കൾ സാഭിലാഷ-
മാകർണ്ണയ ഘോഷം

അർത്ഥം:

 രാക്ഷസി നിന്നെ കൊണ്ട് പോയശേഷം നീ അവളുടെ നേർക്ക് എന്ത് സാഹസമാണ് ചെയ്തത്? അവർ യുധത്തിനു വരുന്ന ബഹളം കേൾക്കുന്നുണ്ട്. (കിർമ്മീരന്റെ പടപ്പുറപ്പാടിന്റെ ശബ്ദമാണ് കേൾക്കുന്നത്.)