ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ആവതെന്തയ്യോ ദൈവമേ

ആവതെന്തയ്യോ ദൈവമേ

രാഗംദ്വിജാവന്തി

താളംത്രിപുട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾപാഞ്ചാലി

പതിതാ ഖലു സിംഹികാനനാന്തേ
പരിതപ്താ ഹൃദി സിംഹികാനനാന്തേ
കുരരീവ രുരോദ യാജ്ഞസേനീ
നിജചിത്തേശ്വരസക്തബുദ്ധിരേഷ

ആവതെന്തയ്യോ ദൈവമേ ആവതെന്തയ്യോ

ആവിലാപം പൂണ്ടു കേഴുന്നോരെന്നെ
ആമിഷാശനിഖാദിക്കും മുമ്പെ
ആവിർഭവിക്കുമോ ആവിലാപം കേട്ടു
ഹാ മമ നാഥന്മാരേ


ധർമ്മ നന്ദന ധർമ്മ പരായണ
നിർമ്മാലംഗ നിശാചരി വന്നയ്യോ
നിർമ്മര്യാദം കൊണ്ടുപോകുന്നോ-
രെന്നെ നീയുമുപേക്ഷിച്ചിതോ


പ്രാണനാഥ ജഗൽ‌പ്രാണസൂനോ
കൗണപാടവീദാവകൃശാനോ
കാണിനേരം കളയാതെ വന്നെന്നെ
കാത്തരുളേണമേ


ആര്യപുത്ര ധനഞ്ജയ വീര
ശൗര്യവാരിധേ ചാരുകളേബരാ
ഭാര്യയാമെന്നെ നീയും വെടിഞ്ഞിതോ
ഭാഗ്യമില്ലായ്കയാൽ


കാളമേഘനിറമാം നിശാചരി
കാളാരാത്രിയെപ്പോലെ ഭയങ്കരീ
കാലനു നൽകും നകുല മഹാബല
പാലയ പാലയ മാം


രണ്ടാം കാലം
 അദ്രികന്ദരതുല്യമാം രാക്ഷസീ-
വക്ത്രത്തിങ്കൽ പതിക്കുന്നതിൻ മുമ്പെ
മാദ്രീനന്ദന വീര സഹദേവമാം
പാലയാശു നീ

തിരശ്ശീല

അരങ്ങുസവിശേഷതകൾ

നടപ്പില്ലാത്ത രംഗം ആണിത്.