ഹാഹഹാബലേതവഫലം

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ദശരഥൻ

ഹാഹഹാബലേതവഫലംകിമിതിനാല്‍
എത്രനാളുണ്ടഹോപുത്രരില്ലായ്കയാ-
ലെത്തീടുമൊരത്തല്‍ കളയുന്നതനയം
ചിത്രമഭിഷേകമതുചെയ്യിച്ചു കാണ്‍മിതിനു
ചിത്തമതുവെയ്ക്കെടോമത്തഗജഗമനേ
നിങ്ങളെല്ലാര്‍ക്കുമീവനിംഗിതമറിഞ്ഞുടന്‍
മംഗലാകരന്‍ കരുണാപാംഗശീലന്‍
തുംഗരിപുസംഘഹരനംഗജമനോഹരന്‍
തുംഗബലധൈര്യവാന്‍ പങ്കജമുഖന്‍
പുണ്ഡരീകാക്ഷനെ വനത്തിലാക്കീടുവന്‍
കണ്ടവര്‍ മനസ്സിലും ഇണ്ടല്‍ പെരുകും
രണ്ടുവരമുണ്ടതിനുവേണ്ടുവതുകേള്‍ക്കെടോ
കുണ്ഠതയതെന്നിനിനവുണ്ടുതരുവന്‍
കൈകേയിരാമനെ വനത്തിലാക്കീടുവാന്‍
അയ്യോ നിനയ്ക്കൊല്ല കൈതൊഴുതീടാം
തനനനരികില്‍ നിന്നുവേര്‍പിരികിലോ
തരുണിമനമുരുകി മാല്‍പെരുകിമരണമുളവാം.