രാമ, തവചരണയുഗമാനൗമി സാദരം മാമകം

രാഗം: 

മുഖാരി

താളം: 

ചെമ്പ

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഭരതൻ

ശ്ലോകം
നന്ദിഗ്രാമേഥ രാമൻ ഭരതഭവനമേവാഭ്യഗാൽ കൗതുകേന
താവന്മുക്ത്വാ ജടാസ്തേ ദശരഥതനയാസ്താമയോദ്ധ്യാമവാപുഃ
സുഗ്രീവായ സ്വഗേഹം വിരവിനൊടു തദാ ദർശയിത്വാ സമേതം
താതാവാസം മഹാത്മാ രഘുകുലതിലകം കൈകയീസൂനുരൂചേ.

പദം
രാമ, തവചരണയുഗമാനൗമി സാദരം മാമകം വചനമിതു കേൾക്ക!
മാമകാംബാ ഹിതചികീർഷയാ രാജ്യമിതു മമ തന്നതിന്നു നല്കിനേൻ
വൃഷഭവരവാഹ്യമാം ഭാരം കിശോരീവ വിഷഹാമി നഹ്യഹം വോഢം
ഹംസഗതി മോഹിച്ച വായസംപോലവേ തവ ഗതിം നാഹമിച്ഛാമി
രാജ്യഭരണം പരം ദുഷ്ക്കരം ചിന്തയേ രാജകുലശേഖര, ദയാലോ!
രാജ്യവാസികളാം ജനങ്ങളെല്ലാവരും നിന്നെയഭിഷിച്യ പശ്യന്തു
ആചന്ദ്രതാരമവനീമവ മഹാമതേ! സൂര്യവംശാബുനിധി സോമ
വിശിഖഹതപിശിതാശ! ശിശുശശിനിടാലതര വിശദഗുണ, ശശവദന രാമ!