രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
രാവണൻ:
മാനുഷരാഘവ, നിന്നെ ഹനിപ്പാനാസുരമസമയച്ചീടുന്നേൻ.
ശ്രീരാമൻ:
രാവണ, നിനനുടെയാസുരമസം ആഗ്നേയത്താൽ ഖണ്ഡിക്കുന്നേൻ.
രാവണൻ:
രാമ, മയൻ മമ തന്നതൊരസ്ത്രം ഭീമതരമിതയച്ചീടുന്നേൻ.
ശ്രീരാമൻ:
രാവണ, നിന്നുടെ ഘോരമയാസ്ത്രം ഗാന്ധർവേണ തടുത്തീടുന്നേൻ.
രാവണൻ:
സൗര്യവരാസ്ത്രമയച്ചീടുന്നേൻ വിരവൊടു നിൻ തലമുറിചെയ്വതിനായ്.
ശ്രീരാമൻ:
വിശിഖവരൈരിഹ തവ സൂര്യാസ്ത്രം സുശിതൈരധികം ശിഥിലം ചെയ്തുവേൻ.
രാവണൻ:
അഷ്ടമഹാഘണ്ടാരവസഹിതം ശൂലം ജവമൊടയച്ചീടുന്നേൻ.
ശ്രീരാമൻ:
ഇന്ദ്രകരാദൃതയാകും ശക്ത്യാ ശൂലം ഞാനതു ഖണ്ഡിക്കുന്നേൻ.
രാവണൻ:
രാക്ഷസമസ്മയച്ചീടുന്നേനിക്ഷണമിഹ തവ തലയതറുപ്പാൻ.
ശ്രീരാമൻ:
രാവണ, നിന്നുടെ രാക്ഷസമസ്ത്രം പാശുപതത്താൽ ഖണ്ഡിക്കുന്നേൻ
രാവണൻ:
രാഘവ! നിന്നുടെ തേരു മുറിപ്പാൻ ശരമാരികൾ ഞാൻ ചെയ്തീടുന്നേൻ
ശ്രീരാമൻ:
ഐന്ദ്രശരാസനമേന്തിയിദാനീം ബഹുശരമാരികൾ ചെയ്തീടുന്നേൻ
വീരനിശാചര, നിന്നുടെ തലകൾ ഓരോന്നേ മുറിചെയ്തീടുന്നേൻ.