രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം:
രഘുവരനപമാനം ചെയ്തുടൻ പങ്‌ക്തികണ്ഠം
വിരവൊടു ഭവനത്തിൽ യാത്രയാക്കീ ദയാവാൻ
സതു ഹ്രിദിപരിതാപന്മന്ത്രിണോമൂഢമൂഢാൻ
സകരുണമുടനഗ്രേ ചൊല്ലീനാശരേന്ദ്രൻ
പദം:
രാവണൻ (മന്ത്രിമാരോട്)
നന്മ കരുതും ഹൃദയമുള്ള മന്ത്രികളേ
മന്മനോഗതമിതിഹ കേൾക്കേണം നിങ്ങൾ
മന്മനോരഥമൊക്കെയും ജലജ്ജന്മാ-
വുണ്മയോടു തന്നതിഹ നിഷ്ഫലമതായി
ദശകണ്ഠനായ ഞാൻ രാമനോടു പോരിൽ
ദശരഥ തനൂജനോടവമാനമേറ്റു
സൂര്യവംശത്തിലുളനാകുമനരണ്യൻ
വീര്യവാനെന്നോടു പോരിൽ മൃതനായി
ധീരൻ ശപിച്ചതും സൂര്യകുലജാതൻ നിന്നെ
ഹതനാക്കുമെന്നിന്നതു ഫലിച്ചു
വേദവതിശാപവും രംഭയുടെ ശാപം
പാർവ്വതിയുടെ ശപവും നന്ദിയുടെ ശാപം
മൽ പിതാമഹനാം പിതാമഹൻ സാപവും
ഓക്കെയുമെനിക്കിന്നു മൂർത്ത്മായ് വന്നൂ
എങ്കിലും ഞാനിന്നു വഴുതുകയില്ലേതും
തുങമാം കലഹമിഹ ചെയ്തീടുന്നുണ്ടു
ശങ്കയെന്നിയേ ചെന്നു കുംഭകർണ്ണനെയും
കിങ്കരരുണർത്തിയിഹ വരുവതിനു ചൊൽവിൻ
ശത്രുകുല സൂദനുണർന്നിങ്ങു വന്നാൽ
ചിത്തമതിലത്തലിനിയുണ്ടാകയില്ലാ
മത്തകേസരി തുല്യനാകുമെന്നനുജൻ
മർത്യരെയും കീശരേയും കൊല്ലുമിഹ നൂനം