Knowledge Base
ആട്ടക്കഥകൾ

പക്ഷി രാജ മഹാമതേ ശൃണു

രാഗം: 

നാഥനാമാഗ്രി

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

പക്ഷി രാജ മഹാമതേ ശൃണു പക്ഷവാത ഹതോരഗ
ഇന്ദ്രജായിബാണാതുരൌനൌ രക്ഷ ചെയ്തതു നീയല്ലോ
തേജസാം നിധിയായ നീ ബഹു ഭൂഷനാദി വിഭൂഷിതന്‍
ആരതെന്നുരചെയ്യണം ഭവാൻ മമ ചാരുരൂപാഭോഗവാൻ
ഇപ്പോള്‍ വന്നുപകാരമായ് മമ ചെയ്ത നീയും ജനകനും
തല്‍ പിതാവിനെ അജനെയും ഞാനൊന്നുപോൽ  കരുതീടുന്നേൻ