സംഗരഭൂമിയെ കാൺക

രാഗം: 

മോഹനം

താളം: 

മുറിയടന്ത

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

സംഗരഭൂമിയെ കാൺക ഭവാനിന്നു

സംക്രന്ദനാത്മജന്റെ കൃപയാൽ

ആർക്കും കുറഞ്ഞൊന്നുപോലും മുറിഞ്ഞീല

സ്യന്ദനമായുധവും തകർത്താൻ

ദേവേശ മുകുന്ദ ജനാർദ്ദന

പാഹി ദയാംബുനിധേ!

അർത്ഥം: 

ഭവാനിന്ന് യുദ്ധഭൂമി കണ്ടാലും. ഇന്ദ്രപുത്രന്റെ കൃപയാല്‍ ആര്‍ക്കും ചെറിയൊരു മുറിവുപോലും ഏറ്റിട്ടില്ല. തേരുകളും ആയുധങ്ങളും മാത്രം തകര്‍ത്തിട്ടിരിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

പദാഭിനയം കഴിഞ്ഞ് ബ്രാഹ്മണര്‍ സ്തുതിപദത്തിന് ചുവടുകള്‍വെച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.