രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പോരിൽ തോറ്റു കപിവരനഹോ ഭൂരിഭീത്യാ നടന്നാൻ
താരിൽ കന്യാരമണസഹജാം വീണ്ടുകൊണ്ടാശരേന്ദ്രൻ
വീരൻ പാർത്ഥൻ പരിസരമണഞ്ഞാതുരാം താം കൊടുത്താൻ
നത്വാ നിന്നിട്ടനിലതനയൻ നന്ദനൻ വാചമൂചേ
താത പൃഥാസുതമാതരനിന്ദിതേ സാദരം ഞാൻ വന്ദേ
താത ധരാപതിശാസനതോ ഭുവി
ശ്വേതവാഹ! നിൻപദം തേടിനേൻ
ദേശഗതികളിൽ കേശവഭഗിനിയിൽ
ആശ വളർന്നതിനാൽ മാധവൻ തന്നുടെ
ശാസനം കൊണ്ടു നീയാശു ഹരിച്ചതും
പേശലാംഗ! കേട്ടേൻ
സത്വരം ഞാൻ തവ വൃത്തമറിയിപ്പാൻ
പത്തനം തന്നിൽ വന്നു
ഉത്തമ! നിന്നെ വിളിച്ചുകരയുന്ന
ശബ്ദത്തെക്കേട്ടു ഞാനുദ്യാനേ ചെന്നേൻ
മയ്ക്കണ്ണിയാളാമിവളെ ഹരിക്കുന്ന മർക്കടകീടനെ
വെക്കെന്നവനെ ജയിച്ചു ഞാൻ നിന്നുടെ
തൃക്കാൽക്കൽ വന്നു കേളുൾക്കാമ്പിൽ മോദേന