Knowledge Base
ആട്ടക്കഥകൾ

ഹാഹാ! മഹാവീര

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

സുഭദ്ര

ദൈവാദാഹന്ത ദൃഷ്ട്വാ പശുമിവ മൃഗരാൾ കേശപാശേ പിടിച്ചി-

ട്ടാകർഷിക്കും ദശായാമകരുണ ഹൃദയൻ കീശപാശഃ ക്ഷണേന

ഹാ ഹാ മേ ജീവനാഥ! പ്രസഭമിഹ സമായാഹി പാഹീതി ദീനാ

ജൽപ്പന്തീ വേപമാനം യദുവരതനയാ മുക്തകണ്ഠം രുരോദ

ഹാഹാ! മഹാവീര! കാരുണ്യവാരിധേ!

ഹാ ഹന്ത! ദീനബന്ധോ!

ഭാമാസഹായസഖ ഭീമാനുജന്മാരേ!

ഇന്നിതൊരു പാപകനാകുന്ന കപികീടകൻ

വന്നു പിടിച്ചു മാം കൊന്നുകളയുന്നതിൻ

മുന്നമേ പാഹിമാം

ഹന്ത കുരുവീര ഭവാനന്തരമിതിന്നു ബത

എന്തൊരു വിചാരമധുനാ

ചിന്തയൊഴിഞ്ഞെന്നുടെയന്തികേ വന്നാലും