രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
രഥതുരഗപദാതിശ്രേഷ്ഠമാം സൈന്യജാലം
ശരപതന ഭയത്താൽ പാഞ്ഞുപോകും ദശായാം
വിപൃഥുവുമതിദീനം കാൽക്കൽ വീണിട്ടു ചൊന്നാ-
നമരവരതനൂജം രാജവീരാഗ്രഗണ്യം
വീരഗുണാകര ശൂര!
മഹാരഥവീര! ശിഖാമണിയേ! മമ
സാഹസമെല്ലാം സഹിച്ചരുളീടേണം
സോമാന്വയേശ വിഭോ!
ചിത്രമഹോ തവ യുദ്ധനൈപുണ്യം!
ഞാനിവണ്ണം കണ്ടിട്ടില്ല ഹന്ത! മദ്ഭടന്മാർക്കും
കരിതുരഗങ്ങൾക്കും അൽപ്പം ക്ഷതമായില്ല
എന്റെ ശരീരവും വിക്ഷതമായില്ല
ആയുധമാസകലം ശിവ ഭസ്മസമാനമായി
വിസ്മയം നിന്നുടെ ശസ്ത്രപ്രയോഗവിധി
സ്വാമി ജനാർദ്ദനൻ മുന്നമരുൾചെയ്തു
നിന്നുടെ സൽക്കഥയെ, ഇനി
ഒട്ടുമേ വൈകാതെ പോയാലും സ്വാമീടെ
സ്യന്ദനം കൈക്കൊണ്ടാലും
അരങ്ങുസവിശേഷതകൾ:
വിപൃഥു വിറച്ച് അർജ്ജുനന്റെ കാൽക്കൽ വീഴുന്നു. അർജ്ജുനൻ തടയുന്നു. ശേഷം പദം. വിപൃഥു അർജ്ജുനനു ശ്രീകൃഷ്ണന്റെ തേർ എത്തിച്ച് കൊടുക്കുന്നു. അർജ്ജുനൻ സുഭദ്രയുമായി തേരിലേറി പോകുന്നു.