രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഏവം പറഞ്ഞമിതകോപവശേന ശൂരൻ
ശസ്ത്രാസ്ത്രമെയ്തു വിരവോടമർചെയ്യുമപ്പോൾ
പാർത്ഥാശുഗാഹതിവിശീർണ്ണശരാസനാസ്തേ
ഭീതാ ഗതാസ്തദനു കാന്തമുവാച ധീരാ
മുല്ലസായകതുല്യ! മല്ലവൈരിയാമെന്റെ സോദരൻ ശിശുകാലേ
എന്നെ വിദ്യകളെല്ലാം ഗ്രഹിപ്പിച്ചു
അന്നു നിൻ രഥത്തേയും തെളിപ്പാനുള്ളുപായങ്ങൾ
നന്നായിട്ടുപദേശിച്ചരുളിനാൻ മുകിൽവർണ്ണൻ
കാന്ത! നിൻ ഭുജവീര്യമാര്യനാം മുകിൽവർണ്ണൻ
വർണ്ണിച്ചു കഥിയ്ക്കയാൽ കൗതുകം
സംഗരം വഴിപോലെ കാണണം മമ കാന്ത!
മംഗലം ഭവിയ്ക്കേണമംഗജസമമൂർത്തേ!