രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പദ്മനാഭനഥ ഭാമയോടുമലസാംഗി ഭാമിനി വിദർഭജാ-
ദേവിയോടുമതികൗതുകേന വസുദേവരോടുമുടനഞ്ജസാ
ദേവകീച യദുവീരരിൽ ചിലരുമായി രാജപുരമേയിവാ-
നാഗതം വലനിഷൂദനം വചനമാദദേ കലിതഗൗരവം
കിം ഭോ സുഖം സുഭഗാ ദേവേശ സുമതേ!
അംഭോധിഗംഭീര ജംഭമദഹാരിൻ!
അദ്യ തവ തേജസാ വിദ്യോതമാനമിദം
സദ്യോ ഗൃഹം മമ ഹി പൂതമായി വിഭോ!
ദേവമുനിവൃന്ദവും വന്നതും നമ്മുടെയ
വൈഭവം കൊണ്ടല്ലാ നിൻ കൃപയിതല്ലോ