ബാല രുചിരഗുണജാല സൗഭദ്ര

രാഗം: 

അസാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ഹിഡുംബി

ബാല, രുചിരഗുണജാല സൗഭദ്ര! കേൾക്ക

ബാല! രുചിരഗുണജാല!

ചാലേ നിൻ വാർത്തകൾ സുശീല! കേൾക്കകൊണ്ടേറ്റം

നീലാംബുജസായകസമ മമ ഹൃദി

ആലംബനമാകുന്നിതു കുതുകം

നന്ദനന്ദനനാകുമിന്ദിരാനാഥൻ കൃഷ്ണൻ

നിന്നുടെ മാതുലൻ താനെന്നതു ചിന്തിക്കണം

ഖിന്നതവേണ്ടാ പാർത്ഥനന്ദനാ, മനക്കാമ്പിൽ

ഉന്നതിയതിനവനുണ്ടൊരു തുണയതു

നിന്നുടെ ഹൃദി ബോധിക്കണമധുനാ

എന്നുടെ പുത്രനിവൻ തന്നോടുമൊരുമിച്ചു

ഇന്നുതന്നെ ധീര, ഹേ ചെന്നു മുദാന്വിതം നീ

സുന്ദരീവിവാഹത്തെ നന്ദികലർന്നു ചെയ്തു

മന്ദേതരസുഖമോടും വാഴുക വനീടുക ചിന്തിതമഖിലം തവ

കേൾക്ക നീ ഘടോൽക്കച! വാക്യമിന്നാദരേണ

ത്വൽക്കനിഷ്ടനെക്കൊണ്ടു മൈക്കണ്ണിയാൾ വിവാഹം

ചിക്കനേ സാധിച്ചരിചക്രമഖിലം വെന്നു

ചക്രധരം പ്രണിപത്യ സമോദം ശീഘ്രം മമ മകനേ! വന്നാലും

വിക്രമനിർജ്ജിതാരിചക്ര, നക്തഞ്ചരേശ!

വിക്രനിർജ്ജിതാരിചക്ര!