രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശിഷ്ടാത്മാവേവമോതീട്ടതുവിധമഖിലംചെയ്തു ശത്രുഘ്നനപ്പോൾ
പുഷ്ടാനന്ദം കലർന്നൂ ജനികളഥ മാലോകരിൽ ശോകമറ്റു
പട്ടാളക്കാരുമെല്ലാം പരിചിനൊടു പുറപ്പെട്ട നേരത്തു വാനിൽ
തുഷ്ട്യാ കോലാഹലം കേട്ടരുളി ഭരതനോടാത്മരൂപീ ഹനൂമാൻ
മാന്യഗുണവാരിധേ! മന്നവകുമാര!
ഉന്നതമാഹാഘോഷമൊന്നിതാ കേൾക്കുന്നു
ഒപ്പമുടനംബുധികളൊന്നായ് ഭവിയ്കയോ?
കെൽപ്പിനൊടു കൽപ്പാന്തകാലം ഭവിയ്ക്കയോ?
പാരിച്ചമോദമകതാരിൽ കലർന്നു കപി-
വീരരലറുന്നതെ ഘോരനാദം ദൃഢം
അരിയ രവമിങ്ങിതാ അരമരമടുക്കുന്നു
വിരവിലിഹ ദേവനുടെ വരവായി നിർണ്ണയം
വാനിലിത രാമസുരയാനമതിശോഭനം
മാനിച്ചു കാൺക ഹേ മാനവേന്ദ്രാത്മജാ!
ശ്രീരാമനങ്ങു നിജദാരാന്വിതം മുദാ
സ്വൈരം വിളങ്ങുന്നു സോദരസമേതം
ശ്രീരാമ! രാമ! ജയ സീതാഭിരാമ! ജയ
ലോകാഭിരാമ! കരുണാകര! തൊഴുന്നേൻ