വീര വാനരപുംഗവ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

അംഗദൻ

വീര! വാനരപുംഗവ! വിശ്രുതകീർത്തേ!

വീര്യവാരിധേ! വന്ദേഹം

ശൗര്യസാഗര! തവ ശാസനങ്ങളെയെല്ലാം

സൂര്യനന്ദന! ശീഘ്രം സ്വൈരം ഞാൻ നടത്തീടാം

മൽപിതൃവ്യനാം ഭവാൻ കൽപ്പിച്ചാലതു ചെയ്‌വൻ

അൽപ്പം വികൽപ്പമാർക്കിന്നുൾപ്പൂവിലുളവാകും?

എന്നല്ല വിശേഷിച്ചും വന്ദനീയനാം രാമ-

ചന്ദ്രന്റെ നിയോഗത്താൽ ചൊന്നതല്ലയോ ഭവാൻ

ഭാനുനന്ദന! സർവ്വ വാനരീജനത്തേയും

നൂനമാനയിപ്പിപ്പൻ ഞാനിതാ ഗമിക്കുന്നേൻ