Knowledge Base
ആട്ടക്കഥകൾ

ശ്രീരാമചന്ദ്ര ജയ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

വിഭീഷണൻ

ദശമുഖവചനം കേട്ടപ്പൊഴേ രാഷസൗ തൗ

വനചര ചതുരൗഭൂത്വാഗതു രാമസൈന്യം

ദശമുഖ സഹജൻ തൗ കണ്ടു വേഗാൽ ഗൃഹീത്വാ

ദശരഥതനയം തം പ്രാപ്യ ചൊന്നാനിവണ്ണം

ശ്രീരാമചന്ദ്ര ജയ! താരേശാനന! രാഘവ!

വാനരല്ലായിവർ കൗണപർ തന്നെയല്ലൊ

വാനവർ വൈരിനാഥനരുളിനാലിങ്ങു വന്നു

ശുകനിവനിവനല്ലൊ സാരണൻ മഹാമതേ

അകം‌പുക്കു വൃത്തമെല്ലാമറിവാനായ്‌ വന്നതിവർ