Knowledge Base
ആട്ടക്കഥകൾ

കഷ്ടം പ്രഹസ്ത നീ ചൊന്നതു

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

വിഭീഷണൻ

കഷ്ടം! പ്രഹസ്ത! നീ ചൊന്നതു നൂനം ഒട്ടുമിതുയോഗ്യമല്ലല്ലൊ

വില്ലാളിയാകിയ രാമനെ പോരിൽ വെല്ലവാനേതൊരുവനുള്ളൂ

വീരനായ ഖരൻ രാമനോടേറ്റുപോരിൽ മരിച്ചതു കേട്ടില്ലെ?

ഘോരനായുള്ളാ കബന്ധനും പിന്നെപ്പോരിൽ മരിച്ചെന്നുകേട്ടില്ലേ?

ബാലിയേയും രാമൻ കൊന്ന വൃത്താന്തം ചേലൊടുനിങ്ങൾ കേട്ടില്ലയോ?

അത്രവൻപനായ രാമനെക്കൊൽവാനത്ര സമർത്ഥനേവനൊള്ളു?

മിത്രരായ നിങ്ങൾ രാക്ഷസേശന്നു ശത്രുക്കളെന്നു കരുതുന്നേൻ

ചെറ്റുമപായം‌നിനയാതെ തന്നെ മറ്റോരോന്നേവമുരയ്കയാൽ