പരിചൊടു നീയെന്നുടെ

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

പരശുരാമൻ

പരിചൊടു നീയെന്നുടെ ചാപത്തെ-
ത്തരസാ കുലയേറ്റീടണമല്ലോ

അർത്ഥം: 

എന്നാൽ നീ എന്റെ വില്ലിനെ ഉടനെ കുലയ്ക്കണം. 

അരങ്ങുസവിശേഷതകൾ: 

പദശേഷം പരശുരാമന്‍ വൈഷ്ണവചാപം പിടിച്ച് നില്‍ക്കുന്നു. ശ്രീരാമന്‍ വില്ല് പലവട്ടം തരുവാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ല. തുടര്‍ന്ന് ശ്രീരാമന്‍ പരശുരാമന്റെ കൈയ്യില്‍നിന്നും ചാപം ബലമായി പിടിച്ചുവാങ്ങി കുലയ്ക്കുന്നു. പരശുരാമന്‍ അതുകണ്ട് അത്ഭുതപെട്ട് നില്‍ക്കുന്നു. വില്ല് കുലച്ചുപിടിച്ചുകൊണ്ട് ശ്രീരാമന്‍ പദാഭിനയം തുടരുന്നു.