രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ജനകനഥ സഭായാം ത്യ്രംബകം പള്ളിവില്ലെ-
ജ്ജനിതകുതുലീലം ദൂതസംഘൈരസംഖ്യൈഃ
ദിനമണി ഗണതുല്യം കൊണ്ടരീച്ചാശുഭൂപന്‍
മുനികുല വരനോടങ്ങാദരാദാബഭാഷേ
കുശികസുത മുനിതിലക മഹിതചരിത
കുശലനയനിലയ കലികലുഷരഹിത
ത്രിപുരഹരമഹിതകാര്‍മ്മുകമിതല്ലോ
നൃപനികരമിതിനെയെടുത്തതി വിവശമായി
ബാലനെങ്കിലുമിവന്‍ ചതുരനെങ്കില്‍
കുലയേറ്റി മുറിച്ചീടേണമിതിനെയധുനാ
അർത്ഥം:
ശ്ലോകാർത്ഥം:-ജനകന്‍ കൌതുകത്തോടെ വേഗം അസംഖ്യം ദൂതന്മാരേക്കൊണ്ട് സൂര്യതുല്യം പ്രകാശിക്കുന്നതായ ത്ര്യംബകം പള്ളിവില്ല് സഭയിലേയ്ക്ക് കൊണ്ടുവരീച്ചശേഷം ആദരവോടെ മുനിശ്രേഷ്ഠനോട് പറഞ്ഞു.
പദം:-കുശികസുതനായ മുനിതിലകാ, മഹിതമായചരിതമുള്ളവനേ, കുശലനയങ്ങള്‍ക്ക് ഇരിപ്പിടമായുള്ളവനേ, കലി കലുഷ രഹിതനായുള്ളവനേ, ത്രിപുരഹരമായുള്ള പള്ളിവില്ല് ഇതാണ്. വളരേ രാജാക്കന്മാര്‍ ഇത് എടുക്കുവാന്‍ ശ്രമിച്ച് വിവശരായിതീര്‍ന്നിട്ടുണ്ട്. ബാലനെങ്കിലും ഇവന്‍ മിടുക്കനെങ്കില്‍ ഇപ്പോള്‍ ഇതിനെ കുലയേറ്റി മുറിച്ചീടേണം.
അരങ്ങുസവിശേഷതകൾ:
ശ്ലോകം ചൊല്ലുമ്പോൾ ഭൃത്യന്മാർ വില്ല് രംഗത്ത് കൊണ്ടുവെയ്ക്കുന്നു.