Knowledge Base
ആട്ടക്കഥകൾ

രാമ മനോഹര സൗമിത്ര കേള്‍ക്ക

രാഗം: 

ശങ്കരാഭരണം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

കുശികസുതനിവണ്ണം യാത്രയുംചൊല്ലിവേഗാല്‍

ദശരഥസുതരോടും തല്‍പുരാന്നിര്‍ഗ്ഗമിച്ചു

വിശദഗുണമനോജ്ഞ മാർഗ്ഗമദ്ധ്യേ മഹാത്മാ

നിശിത ശരശരാസ രാഘവാവാബഭാഷേ

പല്ലവി

രാമ മനോഹര സൗമിത്ര കേള്‍ക്ക

മാമകമാകിയ വചനത്തെ

അനുപല്ലവി

കോമളരാം നിങ്ങള്‍ കാനനം തന്നില്‍

കാമം നടക്കയാല്‍ മാനസേ

ഇണ്ടല്‍ ദശരഥപുത്രരേ ചെറ്റു

ണ്ടെങ്കിലെന്നോടു ചൊല്ലുവിന്‍

രണ്ടു മന്ത്രം നിങ്ങള്‍ക്കു ചൊല്ലിത്തരുന്നുണ്ടു

മനോഹരശീലരേ