Knowledge Base
ആട്ടക്കഥകൾ

മിത്രവംശജാനനായ ദശരഥന്‍ നീ

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

ശ്ലോകം

ദശരഥനരപാലന്‍ ചൊന്നതും കേട്ടശേഷം

വിചലിത തരുശൈലം ലോലഭൂമണ്‌ഡലാന്തം

അരുണവദനപത്മം പ്രാജ്വലദ്വഹ്നിരൂപം

കുശികസുതമുനീശൻ കോപവുംപൂണ്ടു ചൊന്നാന്‍.

പല്ലവി
മിത്രവംശജാനനായ ദശരഥന്‍ നീ

സത്യവാദി എന്നതോര്‍ത്തു ഇങ്ങുവന്നേന്‍

അനുപല്ലവി

മുന്നം തരാമെന്നുരച്ചു എന്റെ ഇഷ്‌ടം

പിന്നെ ഇല്ലെന്നു ചൊല്ലുന്നതു ചേരും ചേരും

രഘുവംശഭൂപര്‍ക്കിതൊട്ടും യോഗ്യമല്ല

സുഖമായി വാഴുക മിഥ്യാവാദിയാം നീ

അധുനൈവ പോകുന്നേന്‍ ഞാന്‍ ഭൂമിപാല

നിതരാംവാഴ്‌ക സ്വൈരമായി ദശരഥ നീ.