രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തദനു തനയരോടും ഭൂമിപന്‍ വാഴുമപ്പോള്‍
കുശികസുതനുപേതഃ സത്വരം രാജധാന്യാം
സുതരൊടു നരപാലന്‍ ചെന്നു നത്വാ മുനീന്ദ്രം
സകുതുകമിതി വിശ്വാമിത്രമൂചേ നരേന്ദ്രന്‍
മാമുനിമാര്‍ മുടിമണ്‌ഡന ജയ
കുശികാനന്ദകര കൗശികമുനേ
സാകേതഭൂമി നിന്റെ പാദസംഗാലിന്നു
സകലാഘഹീനയായിവന്നുവല്ലോ
സുഖമായി നയനങ്ങള്‍ സഫലമായി മമ
ലോകേശമിവ നിന്നെ കാണ്‍കയാലേ
മുന്നമയിനീ നരദേവനല്ലോ മുനേ
പിന്നെ തപസ്സുകൊണ്ടു ഋഷിയായി
ധന്യന്‍ ഭവാന്‍ ബ്രഹ്മര്‍ഷിയായി തേന
മാന്യോസി മേ നിയതം തപോനിധേ.
അരുളീടേണം നിന്റെയഭിലാഷമെന്നാല്‍
തരുവന്‍ വിരഞ്ഞു സകുതുകമിപ്പോള്‍
ധരയോടുമെന്റെ വിധേയത്തില്‍ മേവും
വസുവരസൈന്യവും നിനക്കുള്ളതല്ലോ.
അരങ്ങുസവിശേഷതകൾ:
ഈ രംഗവും അരങ്ങത്ത് ഇപ്പോൾ അവതരിപ്പിക്കാറില്ല.