പോരുന്നില്ല ഞങ്ങളെങ്ങും

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണ കുമാരൻ(മാർ)

പോരുന്നില്ല ഞങ്ങളെങ്ങും പോയാലും നിങ്ങൾ

പെറ്റമ്മയിതല്ലോ ഞങ്ങൾക്കുറ്റപിതാവേഷ നാഥൻ;

ചിറ്റമ്മയിതല്ലോ കാൺക ചിന്തിതാർത്ഥം ധാത്രിയിൽ

മേറ്റ്ങ്ങുമേപോയാൽ ഞങ്ങൾ പറ്റുകയില്ലിതുപോലെ

ചെറ്റുമില്ല പോന്നീടുവാൻ ശ്രദ്ധ ധൂർത്തന്മാരേ! 

അർത്ഥം: 

ഞങ്ങൾ എങ്ങോട്ടും പോരുന്നില്ല. നിങ്ങൾ പോയാലും. പെറ്റമ്മ ഈ ലക്ഷ്മീദേവിയാണ്. ഞങ്ങൾക്ക് ലോകനാഥനായ വിഷ്ണുവാണ് പിതാവ്. ചിറ്റമ്മയാണ് ഭൂദേവി, കണ്ടാലും. ലോകത്തിൽ മറ്റെങ്ങുംതന്നെ പോയാൽ ഞങ്ങൾക്ക് ഇതുപോലെ പറ്റുകയില്ല. വിവേകമില്ലാത്തവരേ, പോരുന്നതിന് ഒട്ടും താൽപ്പര്യമില്ല.

അനുബന്ധ വിവരം: 

ബ്രാഹ്മണകുമാരന്മാരുടെ പദം.