രംഗം 5 ദ്വാരക – ബ്രാഹ്മണ ഗൃഹം 

ആട്ടക്കഥ: 

സന്താനഗോപാലം

ബ്രാഹ്മണപത്നിയുടെ ഗര്‍ഭം പൂര്‍ണമായതറിഞ്ഞ് ബ്രാഹ്മണന്‍ ശ്രീകൃഷ്ണവസതിയില്‍ ചെന്ന് അര്‍ജ്ജുനനോട് സത്യപാലനത്തിനുള്ള സമയം ആയെന്നും പിതാവിനേയും ശൃകൃഷ്ണനേയും നമിച്ച് പേരുകേട്ട ഗാണ്ഡീവവുമായി സ്വഗൃഹത്തിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. അതനുസരിച്ച് അര്‍ജ്ജുനന്‍ ബ്രാഹ്മണഗൃഹത്തില്‍ എത്തി സൂതിഗൃഹമായി ശരകൂടം നിര്‍മ്മിക്കുന്നു. ബ്രാഹ്മണപത്നിയേയും പേറ്റാട്ടിയേയും തോഴിയേയും ശരകൂടത്തിലാക്കി അര്‍ജ്ജുനന്‍ പുറത്ത് കാവല്‍ നില്‍ക്കുന്നു. അല്‍പ്പം കഴിഞ്ഞ് ഈറ്റില്ലത്തിലനകത്തുനിന്നും പ്രസവിച്ച കുട്ടിയെ കാണ്മാനില്ല എന്ന ബ്രാഹ്മണപത്നിയുടെ വിലാപം കേട്ട്, ബ്രാഹ്മണന്‍ മോഹാലസ്യത്താല്‍ വീഴുന്നു. ബോധം വന്ന ബ്രാഹ്മണന്‍ അര്‍ജ്ജുനനെ കണക്കില്ലാതെ ശകാരിക്കുന്നു. തുടര്‍ന്ന് അപമാനഭാരത്തോടെ അര്‍ജ്ജുനന്‍ അവിടെനിന്നും പോരുന്നു. ഇത്രയുമാണ്‌ ഈ രംഗത്തില്‍ ഉള്ളത്.