ഭക്തവത്സലൻദൈത്യവൈരിയും

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

ഭക്തവത്സലൻ ദൈത്യവൈരിയും
ശക്തരായ ബലഭദ്രാദികളും
സാദ്ധ്യമല്ലെന്നുവച്ചിട്ടൊരുത്തരുമിളകാഞ്ഞൂ
ശ്രദ്ധയില്ലെനിക്കിനി പുത്രവദനം കാണ്മാൻ

അവിവേകീ നീ ബത നിർണ്ണയം
അർജ്ജുന വീര്യനിധേ

അർത്ഥം: 

സാദ്ധ്യമല്ലാ എന്നുകരുതി ഭക്തവത്സലനും അസുരശത്രുവുമായ ശ്രീകൃഷ്ണനും ശക്തരായ ബലഭദ്രാദികളും ഒരുത്തരുംതന്നെ ഇളകാതിരിക്കുന്നു. ഇനി പുത്രന്റെ മുഖം കാണാമെന്ന് എനിക്ക് വിശ്വാസമില്ല.

അരങ്ങുസവിശേഷതകൾ: 

ചെമ്പട 16 മാത്ര കാലം തള്ളി.

ബ്രാഹ്മണൻ പദം കലാശിച്ചിട്ട് പുത്രശരീരത്തുനുസമീപം ദുഃഖിച്ച് ഇരിക്കുന്നു.

അർജ്ജുനൻ:’കഷ്ടം! സാധുബ്രാഹ്മണന് ഒട്ടും വിശ്വാസം വരുന്നില്ല. ഇനി എന്റെ യോഗ്യതകൾ ധരിപ്പിച്ച് ഇദ്ദേഹത്തിന് വിശ്വാസം വരുത്തുകതന്നെ’

അർജ്ജുനൻ അടുത്ത പദം അഭിനയിക്കുന്നു.