കുണ്ഠേതരതരസാ ഞാനരിവര

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ബലരാമൻ

ഹൃത്വാ ഭീഷ്മസുതാം യിയാസതി ദൃഢാസക്താമ്മധുദ്ധ്വംസിനി

സ്പർദ്ധാശാലിഭിരദ്ധ്വനി പ്രതിഭയം സാകം സമീകം നൃപൈഃ

ശ്രുത്വാ ശാത്രവഗാത്രശോണിതത്ധരൈരാപാടലം ലാംഗലം

ഹസ്തേന ഭ്രമയൻ ഭൃശം ഹലധരഃ ക്രുദ്ധോബ്രവീത്സാത്യകിം

കുണ്ഠേതരതരസാ ഞാനരിവര-

കണ്ഠമരിവതും കണ്ടിടു വീര!

കണ്ഠീരവ വിക്രമനാമെന്നുപ-

കണ്ഠേ വരുവതിനൊരുവൻ നഹി നഹി.

മാദ്യൽ പികമൊഴി രുഗ്മിണിയെക്കൊ-

ണ്ടദ്യ മുകുന്ദൻ വരുമളവിൽ പഥി

ചൈദ്യാദികളാം ഭൂപാലന്മാർ

ഉദ്യോഗിച്ചു തടുത്തതു മൂലം

ഉൽക്കൂലഭുജ പ്രൗഢിമ കലരും

ദിക്പാലന്മാർ വരികിലുമിന്നിഹ

മൽക്കലാഹതികൊണ്ടവരായുധ-

മൊക്കെവെടിഞ്ഞു തിരിക്കും നിയതം.

അർണ്ണവശോഷം ചെയ്യുവതിനും മം

നിർണ്ണയമലമധുനാ ലാംഗലമിതു

കർണ്ണേജപരാം ഭൂപന്മാരുടെ

ചൂർണ്ണനമതിനിനി എന്തു വിളംബം