രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ദീപൃദ്ദിവ്യ വിമാനസന്ജയ ലസൽ മഞ്ജാവലീമണ്ഡനേ
ശ്രീഖണ്ഡദ്രവേ സിച്യമാന വിശിഖാ ഖേലജ്ജനേ കുണ്ഡിനേ
ആകർണ്യാച്യുതമാഗതം നൃപസുതാ മാഹർത്തുകാമം രുഷാ
രാജന്യാന്‍ ദമഘോഷജഃ കുടിലധീരേവം ബഭാഷേ ഗിരം
ഭൂപവരന്മാരേ കേട്ടിതോ നിങ്ങൾ
ഗോപകുലാധമ ചേഷ്ഠിതം.
ഏതുമേ സംശയംകൂടാതെ നൃപ
കേതുതനയെ വാഞ്ച്ഛിച്ചു.
മാതുലൻ തന്നെ ഹനിച്ചൊരു
നരപാതകിയിന്നിഹ വന്നുപോൽ.
രാജവരൻ തന്റെ പുത്രിയെ ദ്രുതം
വ്യാജേന കൊണ്ടങ്ങു പോകുമവൻ.
മാനധനന്മാരേ! നിങ്ങളുമതു
മാനസേ ചിന്തിച്ചു വാഴുവിൻ
അരങ്ങുസവിശേഷതകൾ:
ശിശുപാലനന്റെയും ഭീരുവിന്റെയും തിരനോക്ക്, തന്റേടാട്ടം.